09-06-2022 Thursday

ആദ്യം ഞങ്ങൾക്ക് യോഗ ക്ലാസായിരുന്നു. കുറച്ച് excercise കൾ സ്റ്റീഫൻ സാർ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു.

പിന്നീട് ജോർജ് സാർ വന്ന് ഞങ്ങൾ നേതൃത്വം നൽകി നടത്തേണ്ടതായ Sports നെക്കുറിച്ച് പറഞ്ഞു.


11 മണി മുതൽ capacity building program ഉണ്ടായിരുന്നു. പ്രശസ്ത അധ്യാപകനായ മനോജ് സാർ ആണ് ക്ലാസെടുത്തത്. ഒരു ഗെയിമോടു കൂടിയാണ് സാർ ക്ലാസ് ആരംഭിച്ചത്. ഗെയിം ഇപ്രകാരമായിരുന്നു. സാർ 10 വാചകങ്ങൾ പറയുന്നത് ഞങ്ങൾ ബുക്കിലെഴുതുക.അതിനു ശേഷം ഓരോ വാചകത്തിനും യോജിച്ചവരാണെന്ന് ഞങ്ങൾക്ക് തോന്നുന്നവരെക്കൊണ്ട് ആ വാചകത്തിനു നേരെ Sign ചെയ്യിപ്പിക്കുക. ആദ്യം പൂർത്തിയാക്കുന്നവർക്കാണ് സമ്മാനം. 7 പേർ നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കി നൽകി. ആ വാചകങ്ങൾ ഇതാണ്. 

1. I am a good dancer.

2. I am Smart

3. My father is a teacher.

4. lam hard working

5. My Sister is a Student

6. I am Sincere

7. I have a boy friend. 

8. I always take initiative

9. I have a grandma at home

10. I always think positive.

നമ്മൾ ജീവിതത്തിൽ എപ്പോഴും SMART ആയിരിക്കണം , hard work ചെയ്യണം, SINCERE ആയിരിക്കണം, Initiative എടുക്കണം , എപ്പോഴും Positive thinking വേണം എന്ന് സാർ പറഞ്ഞു.

30 സെക്കന്റുെ കൊണ്ട് എത്ര മാത്രം പൂജ്യം എഴുതാം എന്നൊരു task സാർ ഞങ്ങൾക്ക് തന്നു. കൃത്യമായ Planning -ലൂടെ നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഈ ഗെയിമിലൂടെ ബോധ്യപ്പെട്ടു.

Comments

Popular posts from this blog

Orientation