October 24 - 29 This week Talent hunt by B.Ed 1st years വയലാർ അനുസ്മരണം Criticism class by Sr. Jisha & ponnu
Posts
Showing posts from October, 2022
- Get link
- X
- Other Apps
13 - 10-22 Thursday മാർ തെയോഫിലോസ് കോളേജിലെ Media Club ആയ Theo Press 2022 ന്റെ ഉദ്ഘാടനം ഇന്ന് നടത്തപ്പെട്ടു. ദൂരദർശൻ കേന്ദ്രത്തിലെ സീനിയർ ന്യൂസ് റീഡറായ ബഹു. C J Vahid chengappally സാർ ആണ് ഉദ്ഘാടനം നടത്തിയത്. "മാധ്യമലോകവും ഞാനും " എന്ന വിഷയത്തെ സംബന്ധിച്ച് കഥയും കാര്യവും നർമ്മവും എല്ലാം ചേർത്ത് മനോഹരമായ ഒരു പ്രഭാഷണവും അദ്ദേഹം നടത്തി. College union chairperson അനീഷ അധ്യക്ഷ പ്രസംഗം നടത്തി. ബഹു. പ്രിൻസിപ്പാൾ Dr.K. Y Bendict, college Bursar ബഹു. തോമസ് കയ്യാലക്കൽ അച്ചൻ ,Reghu sir , Joju Sir തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു.
- Get link
- X
- Other Apps
14 -10 -22 Friday ഒക്ടോബർ മാസം ജപമാല മാസം . പരി. അമ്മയുടെ കരം പിടിച്ച് യേശുവിന്റെ ജീവിതത്തിലേക്കുള്ള പുണ്യയാത്ര. മാർ തെയോഫിലോസ് കോളേജിൽ ജപമാല മാസത്തോടനുബന്ധിച്ച് AICUF ന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പരി. അമ്മയുടെ രൂപവും വഹിച്ചു കൊണ്ട് ജപമാല പ്രദക്ഷിണം നടത്തി. വളരെ അനുഗ്രഹകരമായ ഒരു നിമിഷമായിരുന്നു അത്. ബഹു. തോമസ് കയ്യാലക്കൽ അച്ചൻ , ബഹുമാനപ്പെട്ട അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഇതിൽ സംബന്ധിച്ചു. ഏറവും ഒടുവിൽ ബഹു. തോമസച്ചൻ പരി. ജപമാലയെക്കുറിച്ച് മനോഹരമായ ഒരു സന്ദേശവും അനുഗ്രഹാശീർവ്വാദവും നൽകി.