14 -10 -22 Friday
ഒക്ടോബർ മാസം ജപമാല മാസം . പരി. അമ്മയുടെ കരം പിടിച്ച് യേശുവിന്റെ ജീവിതത്തിലേക്കുള്ള പുണ്യയാത്ര.
മാർ തെയോഫിലോസ് കോളേജിൽ ജപമാല മാസത്തോടനുബന്ധിച്ച് AICUF ന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പരി. അമ്മയുടെ രൂപവും വഹിച്ചു കൊണ്ട് ജപമാല പ്രദക്ഷിണം നടത്തി. വളരെ അനുഗ്രഹകരമായ ഒരു നിമിഷമായിരുന്നു അത്. ബഹു. തോമസ് കയ്യാലക്കൽ അച്ചൻ , ബഹുമാനപ്പെട്ട അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഇതിൽ സംബന്ധിച്ചു. ഏറവും ഒടുവിൽ ബഹു. തോമസച്ചൻ പരി. ജപമാലയെക്കുറിച്ച് മനോഹരമായ ഒരു സന്ദേശവും അനുഗ്രഹാശീർവ്വാദവും നൽകി.
Comments
Post a Comment